26/11 ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷികത്തിന് മുന്നോടിയായി ലഷ്‌കര്‍-ഇ-തൊയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്‍
ടെല്‍ അവീവ്: 15-ാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വലിയ പ്രഖ്യാപനവുമായി ഇസ്രായേല്‍. ലഷ്‌കര്‍-ഇ-തൊയ്ബയെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇക്കാര്യം ഇന്ത്യ ഗവണ്‍മെന്റ് അഭ്യര്‍ത്ഥിച്ചിട്ടല്ല എന്ന് വ്യക്തമാക്കിയാണ് ഇസ്രായേലിന്റെ പ്രസ്താവന.
Read Also: ‘അനീതിക്കെതിരെയുള്ള പോരാട്ടം’: മറിയക്കുട്ടിക്കും റോബിൻ ഗിരീഷിനും ശ്രേഷ്ഠകർമ്മ പുരസ്ക്കാരം
‘ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലോ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റോ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള, അതിര്‍ത്തിക്ക് അകത്തുനിന്നോ ചുറ്റുപാടില്‍ നിന്നോ തങ്ങള്‍ക്കെതിരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ മാത്രമേ പട്ടികയില്‍പ്പെടുത്തൂ’, എന്നും ഇസ്രായേല്‍ വിശദമാക്കി.
‘ഭീകരതയുടെ എല്ലാ ഇരകള്‍ക്കും, മുംബൈ ആക്രമണത്തില്‍ അതിജീവിച്ചവര്‍ക്കും ദുഃഖിതരായ കുടുംബങ്ങള്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നു. മെച്ചപ്പെട്ടതും സമാധാനപൂര്‍ണവുമായ ഒരു ഭാവിയുടെ പ്രതീക്ഷയില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പം ഐക്യത്തോടെ നിലകൊള്ളുന്നു,’, ഇസ്രായേല്‍ അറിയിച്ചു.