News Portal

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ.

 

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിലായി.
കുലശേഖരപുരം അമ്പനാട്ട്മുക്ക് സുനാമി കോളനിയിൽ മണിമന്ദിരത്തിൽ ചിത്തൻ മകൻ ചിക്കു.
കുലശേഖരപുരം ചങ്ങേഴത്തു വടക്കതിൽ രഘു മകൻ അനന്തു എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്

ഞായറാഴ്ച രാത്രിയാണ് ആദിനാട് സുനാമി കോളനിക്ക് സമീപം വെച്ച് അക്രമം നടന്നത്

ക്ലാപ്പന സ്വദേശികളായ യുവാക്കൾ ബൈക്കിൽ വരവേ പ്രതികൾ ഇരുവരും ചേർന്ന് മുൻ വൈരാഗ്യത്തിന്റെ പേരിൽ അക്രമിക്കുകയായിരുന്നു.. ആക്രമണത്തെ തുടർന്നു നിലത്ത് വീണ യുവാക്കളെ
പ്രതിയായ ചിക്കു വീട്ടിൽ പോയി മാരകായുധം എടുത്തു കൊണ്ടുവന്നു വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

  • പരിക്കേറ്റ യുവാക്കളുടെ പരാതിയിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്

കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ.. എസ് ഐ മാരായ.ഷമീർ.കണ്ണൻ. അബീഷ്. ഷാജിമോൻ. വേണുഗോപാൽ. എസ് സി പി ഒ മാരായ ഹാഷിം. രാജീവ്. വിശാഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്