News Portal

സഖാക്കൾക്ക് വീണ്ടും സർപ്രൈസ് കൊടുത്ത് എംഎം മണിയുടെ സഹോദരൻ ലംബോദരന്റെ സ്ഥാപനത്തില്‍ ജിഎസ്ടിയുടെ പരിശോധന, ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്?

ഉടുമ്പന്‍ചോല എംഎല്‍എയും മുന്‍ മന്ത്രിയുമായ എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തില്‍ ജിഎസ്ടി വകുപ്പിന്റെ പരിശോധന.

എംഎം മണിയുടെ സഹോദരന്‍ ലംബോദരന്റെ ഉടമസ്ഥതയിലുള്ള അടിമാലി ഇരുട്ടുകാനത്ത് പ്രവര്‍ത്തിക്കുന്ന ഹൈ റേഞ്ച് സ്‌പൈസസി നെയാണ് ആണ് ജിഎസ്ടി വകുപ്പ് പൂട്ടാനൊരുങ്ങുന്നത്. ഇവിടെ ലക്ഷക്കണക്കിന് രൂപയുടെ ജി എസ് ടി തട്ടിപ്പി നടന്നിട്ടുള്ളതായിട്ടാണ് വിവരം.

 

സ്ഥാപനത്തില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ജിഎസ്ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിലെത്തി പരിശോധന നടത്തി വരുന്നത്. സ്ഥാപനത്തില്‍ ഒന്‍പത് ജീവനക്കാരുണ്ട്. ഇവരെ ഇതുവരെ പുറത്തു വിടാൻ ഉദ്യോഗസ്ഥർ കൂട്ടാക്കിയിട്ടില്ല. ഇത് കൂടാതെ തൊഴിലാളികളുടെ ഫോണുകളും ഉദ്യോഗസ്ഥര്‍ റെയ്ഡിന് മുൻപ് വാങ്ങുകയുണ്ടായി.

 

 

ലംബോദരനെ സ്ഥാപനത്തിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹൈ റേഞ്ച് സ്‌പൈസസ്. എംഎം മണിയുടെ സഹോദരന്‍ ലംബോദരനെതിരെ ഇതിന് മുന്‍പും വിവാദങ്ങളുണ്ടായിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥസ്ഥന്മാർ ഇടപെടുന്ന സംഭങ്ങളിലൊക്കെ (പ്രത്യേകിച്ച് റവന്യൂ- ഫോറസ്റ്റ് – ടാക്‌സ്) താൻ എന്തോ റൗഡിയെന്നപോലെയാണ് പെരുമാറാറുള്ളതെന്നും നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. ഭാര്യയുടെ പേരില്‍ ഇരുട്ടുകാനത്ത് സിപ് ലൈന്‍ പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് ഒടുവിലത്തെ വിവാദം.