News Portal

ഉർദു പഠിക്കാനെത്തിയ 11 വയസുകാരിയെ പള്ളിക്കുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത മൗലവി അറസ്റ്റിലായി

ലഖ്നൗ . ഉർദു പഠിക്കാൻ പോയ 11 വയസുകാരിയെ പള്ളിക്കുള്ളിൽ വച്ച് ബലാത്സംഗം ചെയ്ത മൗലവി അറസ്റ്റിലായി. മുൻതാസിർ ആലം എന്ന 30കാരനാണ് അറസ്റ്റിലായത്. മുൻതാസിർ ആലമിനെതിരെ ബലാത്സംഗ കുറ്റത്തിന് പുറമെ പോക്സോയും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഉത്തർ പ്രദേശ് പോലീസ് മൗലവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മാവന്റെ പരാതിയിലാണ് നടപടിയെന്ന് ഇൻസ്പെക്ടർ ഇൻ ചാർജ് ശ്രീപ്രകാശ് യാദവ് പറഞ്ഞു. കുരാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിൽ വിദ്യാർഥിയെ ഉറുദു പഠിക്കാനെത്തുമ്പോഴായിരുന്നു ക്രൂരത. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ ആണ് സംഭവം.

 

പെൺകുട്ടി തന്റെ ഇളയ സഹോദരനൊപ്പമാണ് പള്ളിയിൽ ഉർദു പഠിക്കാനെത്തുന്നത്. ഇരുവരും പള്ളിയിലെത്തിയപ്പോൾ മൗലവി ഇരയുടെ സഹോദരന് മിഠായി നൽകി പുറത്ത് പോയിരുന്നു പഠിക്കാൻ പറയുകയായിരുന്നു. ഇതിനിടെ, മുൻതാസിർ ആലം പെൺകുട്ടിയെ പള്ളിക്കുള്ളിലെ മുറിയിൽ കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയാണ് ഉണ്ടായത്.