News Portal

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ഇസ്രയേല്‍ അംബാസഡര്‍



ന്യൂഡല്‍ഹി: ആഗോള പ്രതിഭാസമാണ് ഭീകരവാദമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നയോര്‍ ഗിലോണ്‍. മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരതയ്ക്ക് എതിരെ പോരാടാന്‍ ലോകരാജ്യങ്ങള്‍ കൈക്കോര്‍ക്കണമെന്നും ഇന്ത്യയുടെ പോരാട്ടത്തിനൊപ്പം ഇസ്രയേല്‍ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ദിനത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നയോര്‍ ഗിലോണ്‍.

Read Also: തിരുവണ്ണാമലയില്‍ കാര്‍ത്തിക ദീപാഘോഷങ്ങള്‍ക്കായി ഭക്തജന പ്രവാഹം: ഇതുവരെ 50 ലക്ഷം പേര്‍ എത്തിയെന്ന് കണക്കുകള്‍

’26/11 മുംബൈ ഭീകരാക്രമണം, ആയിരക്കണക്കിന് പേരുടെ ജീവിതം താറുമാറാക്കിയ, ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ച ഭയാനകമായ ഒരു പ്രതിഭാസമാണ്. ഹമാസിനെപ്പോലെ, അവരുടെ ലക്ഷ്യം കൊല്ലുക മാത്രമല്ല, ജീവിച്ചിരിക്കുന്നവരില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും അവരെ ഭയപ്പെടുത്തുകയുമായിരുന്നു. ഞങ്ങള്‍ ഇന്ത്യക്കാരോട് പറയുന്നു, ഇന്ത്യ എല്ലായ്‌പ്പോഴും ഇസ്രയേലിനൊപ്പം നില്‍ക്കുന്നതുപോലെ, ഇസ്രയേല്‍ എപ്പോഴും ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കും. എല്ലായ്‌പ്പോഴും ഇന്ത്യ ഞങ്ങളുടെ പക്ഷത്താണ്’, ഗിലോണ്‍ വ്യക്തമാക്കി.