News Portal

‘ഫ്യൂസ് ട്യൂബ് ലൈറ്റ്’, രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ പോസ്റ്ററുമായി ബിജെപി


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്. ‘ഫ്യൂസ് ട്യൂബ് ലൈറ്റ്’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് പങ്കുവെച്ചത്. മേഡ് ഇന്‍ ചൈന എന്നും പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് കാണാം. ‘കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റായി അവതരിപ്പിക്കുന്നു’ എന്നായിരുന്നു പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.

2020ല്‍, ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടിയില്‍ ഇടപെടാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയെ അന്ന് നരേന്ദ്ര മോദി ട്യൂബ് ലൈറ്റിനോട് താരതമ്യപ്പെടുത്തി പരിഹസിച്ചിരുന്നു. ‘ഞാന്‍ കഴിഞ്ഞ 30-40 മിനിറ്റായി സംസാരിക്കുകയായിരുന്നു, പക്ഷേ അവിടെ കറന്റ് എത്താന്‍ ഇത്രയും സമയമെടുത്തു. പല ട്യൂബ് ലൈറ്റുകളും ഇതുപോലെയാണ്,’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.