ബന്ദികളെയെല്ലാം മോചിപ്പിക്കുമെന്നാണ് പ്രതീക്ഷ: ഇസ്രായേലി ബന്ദികളെ വിട്ടയച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഗാസയിൽ തടവിലായിരുന്ന 50 ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ബന്ദികളെയെല്ലാം ഉടൻ മോചിപ്പിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബന്ദികളെ വിട്ടയച്ച വാർത്തയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഇസ്രായേൽ-ഹമാസ് സംഘർഷം രാജ്യന്തര സംഘർഷമായി മാറുന്നില്ലെന്ന് ഉറപ്പാക്കണം. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ജി20യുടെ ഭാഗമായി നടന്ന പരിപാടികളിൽ കോടിക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. ജി 20 ജനങ്ങളുടെതായി മാറി. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ആഫ്രിക്കൻ യൂണിയൻ ജി20ൽ അംഗമായത് ഇന്ത്യക്ക് അഭിമാനകരമാണ്. വെല്ലുവിളികൾ നേരിടുന്ന കാലത്ത് പരസ്പര വിശ്വാസമാണ് നമ്മെ ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.