News Portal

പ്രണയാഭ്യർത്ഥന നിരസിച്ചു: പെൺകുട്ടിയുടെ ഡീപ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ


ബം​ഗളൂരു: കാമുകിയുടെയും സുഹൃത്തുക്കളുടെയും ഡീപ് ഫേക്ക് ചിത്രങ്ങൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കർണാടകയിൽ നടന്ന സംഭവത്തിൽ പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും ശരിയായ ചിത്രങ്ങൾ എഐ ഉപയോ​ഗിച്ച് മോർഫ് ചെയ്താണ് യുവാവ് ഡീപ് ഫേക്ക് ചിത്രങ്ങൾ നിർമ്മിച്ചത്. പ്രണയാഭ്യർത്ഥന നിരസിച്ചാൽ ഡീപ്പ് ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു യുവാവിൻ്റെ ഭീഷണി.

പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതോടെ യുവാവ് സോഷ്യൽ മീഡിയയിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് ചിത്രങ്ങൾ പങ്കുവെക്കുകയായിരുന്നു. പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങൾ മറ്റ് ന​ഗ്ന ചിത്രങ്ങൾ ഉപയോ​ഗിച്ച് മോർഫ് ചെയ്ത ശേഷമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പെൺകുട്ടി പരാതി നൽകിയതിന് പിന്നാലെ, സൈബർ ക്രൈം ഉദ്യോ​ഗസ്ഥരെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ബം​ഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു പ്രതി.