News Portal

മുടി കൊഴിച്ചില്‍ തടയാൻ പേരയില മിശ്രിതം


മുടികൊഴിച്ചില്‍ മാറാന്‍ ഉത്തമ ഉപാധിയാണ് പേരയില. ഒരു ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ഒരു കൈനിറയെ പേരയിലകള്‍ ഇട്ട് 20 മിനിറ്റോളം തിളപ്പിക്കുക. തുടർന്ന്, അടുപ്പില്‍ നിന്നും വാങ്ങിവെച്ച ശേഷം തണുപ്പിക്കണം. ഇത് തലയോട്ടിയില്‍ മുടി വളരുന്നിടത്ത് നന്നായി തേച്ചുപിടിപ്പിക്കുക. അതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ദിവസവും ഇങ്ങനെ ചെയ്യാവുന്നതാണ്.

ഒരു രാത്രി മുഴുവന്‍ പേരയില മിശ്രിതം തലയില്‍ തേച്ച്‌ അടുത്ത ദിവസം രാവിലെ കഴുകി കളയുന്നതും ഉത്തമമാണ്. ഇങ്ങനെ തലയില്‍ മസാജ് ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയുകയും മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ചെയ്യും.