News Portal

ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഓർമ്മശക്തിയെ നശിപ്പിക്കും



ഓര്‍മ്മശക്തി കൂട്ടാനും അതുപോലെ കുറയ്ക്കാനും നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിനാവും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പ്പം നിയന്ത്രണം വെച്ചില്ലെങ്കില്‍ സ്വന്തം ഭൂതകാലം തന്നെ നമ്മള്‍ മറന്നുപോയേക്കാം. ഇതാ നിങ്ങളുടെ ഓര്‍മ്മ ശക്തിയെ കാര്‍ന്നു തിന്നുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നോക്കാം.

കൊഴുപ്പ് കൂടുതലുള്ള പാല്‍, പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗങ്ങള്‍ തന്നെയാണ്. എന്നാല്‍, കൊഴുപ്പ് കൂടുതലുള്ള പാല്‍ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നത് ചിലപ്പോള്‍ അല്‍ഷിമേഴ്‌സ് എന്ന ഭീകരനെയായിരിക്കും.

Read Also : അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയുടെ ശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ച് ഹെെക്കോടതി

ബിയര്‍ കുടിക്കുന്നത് നല്ലതാണെന്ന് പല പഠനങ്ങളും പറയുന്നുണ്ടെങ്കിലും അതിന്റെ അപകടവശങ്ങളെ അത്ര പെട്ടന്നങ്ങോട്ട് തള്ളിക്കളയാന്‍ വരട്ടെ. കാരണം, കൊഴുപ്പുള്ള പാല്‍ പോലെ തന്നെ അപകടകാരിയാണ് ബിയര്‍. ഇതും അല്‍ഷിമേഴ്‌സിന് തന്നെയാണ് വഴിയൊരുക്കുന്നത്.

പ്രൊസസ്സ്ഡ് മീറ്റ് നമ്മുടെ ഓര്‍മ്മശക്തിയെ കാര്യമായിത്തന്നെ കേടുവരുത്തുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ്. പുകവലിക്കുന്നതിനേക്കാള്‍ മാരകമാണ് ഇതിന്റെ ഉപയോഗത്തിലൂടെ ഉണ്ടാവുന്ന ഫലമെന്ന് അധികമാര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ, ഇത്തരം ഭക്ഷണ പദാർത്ഥങ്ങളുടെ അളവ് കുറയ്ക്കുന്നത് തന്നെയാണ് ഉത്തമം.