പഠനം മെച്ചപ്പെടാൻ സമീപിച്ചു;രക്ഷിതാക്കളെ പുറത്ത് നിര്‍ത്തി പീഡനം;17കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
പത്തനംതിട്ട.കൂട്ടബലാത്സംഗക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തങ്ങള്‍ എന്ന് വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദര്‍ സമന്‍ (62) ആണ് പിടിയിലായത്.
നൂറനാട് പൊലീസാണ് ബദര്‍ സമനെ അറസ്റ്റ് ചെയ്തത്. പഠനത്തില്‍ പുരോഗതിയുണ്ടാകാന്‍ മാതാപിതാക്കളാണ് പെണ്‍കുട്ടിയെ ബദര്‍ സമന്റെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്ക് പുറത്ത് നിര്‍ത്തി പെണ്‍കുട്ടിയെ ബദര്‍ സമന്‍ പീഡിപ്പിക്കുകയായിരുന്നു.