പത്ത് വര്‍ഷത്തിനുള്ളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനം പൂര്‍ണ്ണമാകും : ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് ആക്കം കൂടും അഖിൽ മാരാർ
കമ്യൂണിസ്റ്റ് പാർട്ടിയുടെ പതനം പ്രവചിച്ച് 2013 ല്‍ എഴുതിയ കുറിപ്പ് പങ്ക് വച്ച് സംവിധായകൻ അഖില്‍ മാരാർ . താൻ രാഷ്‌ട്രീയം പറയാൻ തുടങ്ങിയത് ബിഗ് ബോസ്സ് ജയിച്ച ശേഷം ആണെന്ന് കരുതുന്ന ചിലർക്ക് വേണ്ടിയാണ് ഈ കുറിപ്പ് പങ്ക് വയ്‌ക്കുന്നതെന്നും അദ്ദേഹം
11വർഷം മുൻപ് ഞാൻ എഴുതിയത് ,എന്റെ കാഴ്ചപ്പാടും യഥാർത്ഥ്യവും ‘ എന്നാണ് അദ്ദേഹം കുറിപ്പിനൊപ്പം എഴുതിയിരിക്കുന്നത് .
‘ അടുത്ത പത്ത് വർഷത്തോടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പതനം ഇന്ത്യയില്‍ ഏറെക്കുറെ പൂർണ്ണമാകും .ദേശീയ പാർട്ടിയില്‍ നിന്നും സംസ്ഥാന പാർട്ടിയായി കമ്യൂണിസ്റ്റ് പാർട്ടി മാറുമ്ബോള്‍ …അധികാര ദുർഭ്രമത്താല്‍ അടിത്തറയിളകുന്ന കോണ്‍ഗ്രസ് …. അതേസമയം രാജ്യത്ത് ബിജെപി ശക്തിപ്പെടും. കാലഹരണപ്പെട്ട ആശയവും , ചിന്താശേഷിയില്ലാത്ത പ്രവർത്തനവും കമ്യൂണിസ്റ്റ് പാർട്ടിയുടെ വീഴ്‌ച്ചയ്‌ക്ക് കാരണമാകുമ്ബോള്‍ ….കോണ്‍ഗ്രസിന്റെ സംഘടനാ ദൗർബല്യവും , ജനങ്ങളുടെ വർഗീയ വികാരവും ബിജെപിയുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടും ‘ – എന്നാണ് അഖില്‍ മാരാർ പറഞ്ഞത്.