News Portal

ഗുരുവായൂർ കണ്ണന്റെ ചിത്രകാരി’ ജസ്ന സലീമിന്റെ ആഗ്രഹം നടൻ സുരേഷ് ഗോപിയുടെ കരുതൽ കൊണ്ട് പൂവണിഞ്ഞു

തൃശൂർ . കൃഷ്ണ ചിത്രങ്ങൾ വരച്ച് ഗുരുവായൂർ അമ്പലത്തിൽ സമർപ്പിച്ചു ശ്രദ്ധേയയായി മാറിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ജസ്ന സലീമിന്റെ ഒരു ആഗ്രഹം കൂടി നടൻ സുരേഷ് ഗോപിയുടെ സഹായം കൊണ്ട് പൂവണിഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ കല്യാണ ചടങ്ങിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് കൃഷ്ണ ചിത്രങ്ങൾ വരച്ചു കൊണ്ടേയിരിക്കുന്ന ജസ്ന സലീം. ഒടുവിൽ കണ്ണന്റെ അനുഗ്രഹത്താൽ സുരേഷ് ഗോപിയുടെ സഹായം കൊണ്ട് ആ ആഗ്രഹം നടന്നതായും ജസ്ന പറയുന്നു.

 

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ണിക്കണ്ണന്റെ താൻ വരച്ച ഒരു ചിത്രം സമ്മാനിക്കണമെന്ന് ജസ്നയ്ക്ക് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു. ബുധനാഴ്ച ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജസ്ന സ്വന്തം കൈകൊണ്ട് വരച്ച ചിത്രം സമ്മാനിക്കുകയുണ്ടായി.

 

 

മകളുടെ വിവാഹ തിരക്കിനിടയിൽ പോലും ജസ്നയുടെ ആഗ്രഹം നിറവേറ്റി നൽകാൻ ആവശ്യമായ പ്രോട്ടോകോൾ വർക്കുകൾ ചെയ്തു കൊടുത്ത് സുരേഷ് ഗോപി ജെസ്‌നയെ സഹായിച്ചതിലുള്ള നന്ദിയും ജസ്ന അറിയിച്ചിട്ടുണ്ട്.

 

മക്കളുടെ വിവാഹം എന്നത് ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളിൽ ഒന്നാണ്. ആ തിരക്കിനിടയിൽ പോലും മറ്റൊരാളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ സുരേഷ് ഗോപി കാണിച്ച കരുതലിന് ജസ്ന സലീം നന്ദി പറഞ്ഞു. പ്രധാനമന്ത്രി ക്ക് ഒരു ചിത്രം സമർപ്പിക്കുക എന്ന ആഗ്രഹം നിറവേറ്റി തന്നതിന് നന്ദി അറിയിച്ചു കൊണ്ട് കണ്ണന് പുതിയൊരു ചിത്രം കൂടി ജസ്ന സമ്മാനിച്ചിട്ടുണ്ട്.