News Portal

കുട്ടിയെ തട്ടികൊണ്ടുപോയ അനുപമസെലിബ്രിറ്റി താരം യൂട്യൂബിൽ 4.99 ലക്ഷം ഫോളോവേഴ്‌സ്, ഇൻസ്റ്റയിൽ 14,000 ഫോളോവേർസ്

 

 

 

 

 

കൊല്ലം . ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അറസ്റ്റിലായ മൂന്നാം പ്രതി അനുപമ യു ട്യൂബിലെ സെലിബ്രിറ്റി താരം. പ്രതി അനുപമ യൂട്യൂബിൽ 4.99 ലക്ഷം ഫോളോവേഴ്‌സുള്ള യൂട്യൂബ് ചാനലിലെ താരമാണ്. അനുപ നിരവധി ഷോട്‌സും വീഡിയോകളും പങ്കുവെച്ചിട്ടുള്ളത്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെ കുറിച്ചുള്ള വീഡിയോകളാണ് ഇതിൽ ഏറെ ഉള്ളത്.

 

എല്ലാ വീഡിയോകൾക്കും ഇംഗ്ലീഷിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു മാസം മുമ്പാണ് അവസാന വീഡിയോ പോസ്റ്റ് ചെയ്യുന്നത്. അനുപമ പത്മൻ എന്ന യൂട്യൂബ് ചാനലിൽ ആകെ 381 വീഡിയോ കളുണ്ട്. കൂടുതലും സെലിബ്രിറ്റികളുടെയും വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്‌സുമാണ് എന്നതാണ് ശ്രദ്ധേയം. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമക്ക് ഫോളോവേർസ് ആയിട്ടുള്ളത്.