News Portal

കേരളാ സന്ദർശനം: ഉപരാഷ്ട്രപതി നാളെ തിരുവനന്തപുരത്തെത്തും


തിരുവനന്തപുരം: കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സംസ്ഥാനത്തെത്തും. നാളെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. ഉച്ചയ്ക്ക് 1.35ന് എയർഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രണ്ടു മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അഞ്ചാമത് ഗ്ലോബൽ ആയൂർവേദ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.

തുടർന്ന് 3.40ന് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു പ്രത്യേക എയർഫോഴ്‌സ് വിമാനത്തിൽ തിരികെ മടങ്ങും.