കൊല്ലം: ആളില്ലാതിരുന്ന വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മനയിൽകുളങ്ങര കാവയ്യത്ത് തെക്കതിൽ ശ്രീലാൽ(35) ആണ് പിടിയിലായത്. ശക്തികുളങ്ങര പൊലീസാണ് പ്രതിയെ പിടികൂടയത്.
ശകതികുളങ്ങര, കന്നിമേൽ ചേരി, ചാരുംമൂട് ജങ്ഷന് സമീപം ഭാനുമതി ഭവനം കാവറകുളങ്ങര പടിഞ്ഞാറ്റതിൽ വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് അകത്ത് കടന്ന പ്രതി ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങളും ചെമ്പ് പാത്രങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയായിരുന്നു. വീട്ടിൽ ആൾതാമസം ഇല്ലാതിരുന്നതിനാൽ വൈകിയാണ് മോഷണവിവരം അറിഞ്ഞത്.
ശക്തികുളങ്ങര ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആശാ ഐ.വി, ദിലീപ്, ചന്ദ്രമോൻ, എസ്.സി.പി.ഒ അബു താഹിർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.