ഇരിങ്ങാലക്കുട: ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച 70കാരന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങാലക്കുട അതിവേഗ സ്പെഷൽ കോടതി ജഡ്ജ് സി.ആർ. രവിചന്ദർ ആണ് ശിക്ഷ വിധിച്ചത്. തമിഴ്നാട് തേനാംപട്ടി സ്വദേശി പളനിയപ്പനെയാണ് കോടതി ശിക്ഷിച്ചത്.
Read Also : ഗവർണർ സ്ഥാനത്തിരിക്കുന്നവർ സുപ്രീംകോടതി നിലപാടിനെ അനാദരിച്ച് സംസാരിക്കാൻ പാടില്ല: ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി
2018 നവംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. എസ്.ഐ സി.വി. ബിബിൻ രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ സുരേഷ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പിഴ സംഖ്യ അതിജീവിതക്ക് നഷ്ടപരിഹാരമായി നൽകാനും വിധിച്ചിട്ടുണ്ട്. മതിയായ നഷ്ടപരിഹാരം അതിജീവിതക്ക് നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്കും നിർദേശം നൽകി.
Read Also : ന്യൂനമര്‍ദ്ദം അതിതീവ്രമാകുന്നു, സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകും
സീനിയർ സി.പി.ഒ ടി.ആർ. രജനി നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.