News Portal

ആക്ടീവ സ്‌കൂട്ടറിൽ വില്പനയ്ക്ക് എത്തിച്ചു: അഞ്ചര ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്ത് എക്‌സൈസ്


ആലപ്പുഴ: ആക്ടീവ സ്‌കൂട്ടറിൽ വില്പനയ്ക്ക് കൊണ്ടുവന്ന അഞ്ചര ലിറ്റർ വാറ്റ് ചാരായം എക്‌സൈസ് പിടിച്ചെടുത്തു. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം. ചാരായം കടത്തിക്കൊണ്ടു വന്ന ചെറിയനാട് സ്വദേശി രാജേഷിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വി അരുൺകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ ബിനു, രാജീവ്, പ്രവീൺ, ദീപു, ജോബി ചാക്കോ എന്നിവർ ഉണ്ടായിരുന്നു.

അതേസമയം, തിരുവനന്തപുരത്ത് എംഡിഎംഎയും പിടിച്ചെടുത്തു. തിരുവനന്തപുരം മേനംകുളത്ത് വച്ചാണ് 7 ഗ്രാം എംഡിഎംഎ വില്പനയ്ക്കായി കൊണ്ടുവന്ന യുവാക്കളെ സർക്കിൾ ഇൻസ്പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കണിയാപുരം സ്വദേശികളായ മുഹമ്മദ് ഹാരിസിനെ ഒന്നാം പ്രതിയായും, നാസിലിനെ രണ്ടാം പ്രതിയായും ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ഇവർ വന്ന മാരുതി സ്വിഫ്റ്റ് ഡിസയർ കാർ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു.

പ്രിവന്റീവ് ഓഫീസർ രജി കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനു എസ് ആർ, അൽത്താഫ്, എക്‌സൈസ് ഡ്രൈവർ ഷെറിൻ എന്നിവർ എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.