News Portal

ആലപ്പുഴയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയിൽ


ആലപ്പുഴ: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനന്തജിത്തിനെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആലപ്പുഴ പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഇടുക്കി കല്ലാര്‍ സ്വദേശിയാണ് വിദ്യാര്‍ത്ഥി. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേയ്‌ക്ക് മാറ്റി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)