റാഞ്ചി: ഝാർഖണ്ഡിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്ര സർക്കാർ. 7200 കോടിയുടെ വികസന പദ്ധതികൾ സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. റെയിൽ, റോഡ്, വിദ്യാഭ്യാസം, കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുൾപ്പെടെ 7,200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചു.
ഐഐഎം-റാഞ്ചിയുടെ പുതിയ ക്യാമ്പസ്, ഐഐടി-ഐഎസ്എം ധൻബാദിന്റെ ഹോസ്റ്റൽ, ബൊക്കാറോയിലെ പെട്രോളിയം ഓയിൽ ആൻഡ് ലൂബ്രിക്കന്റ്സ് ഡിപ്പോ, ഹതിയ-പക്ര, തൽഗേറിയ-ബൊക്കാറോ, ജരംഗ്ദിഹ്-പട്രാറ്റു സെക്ഷനുകളിലെ റെയിൽവേ പാത നിർമ്മാണം തുടങ്ങിയ ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ, പ്രധാനമന്ത്രി പിഎം കിസാൻ പദ്ധതിയിലൂടെ 15-ാമത്തെ ഗഡുവായ 18,000 രൂപ കർഷകർക്ക് വിതരണം ചെയ്തു.
അതേസമയം, വിക്ഷിത് ഭാരത് സങ്കൽപ് യാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഝാർഖണ്ഡിൽ ഐഇസി വാനുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.