മാനന്തവാടി: വ്യത്യസ്ത സ്ഥലങ്ങളിൽ അനധികൃത മദ്യ വിൽപന നടത്തിയ സംഭവത്തിൽ രണ്ടുപേർ എക്സൈസ് പിടിയിൽ. വെള്ളമുണ്ട നടാഞ്ചേരി ഉപ്പുപുഴക്കൽ ആന്റണി (64), പ്രവാളാട് പുത്തൂർ പാലക്കൽ ജോണി (62) എന്നിവരാണ് പിടിയിലായത്.
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ആന്റണിയിൽ നിന്നും 1.180 ലിറ്റർ മദ്യവും ജോണിയിൽ നിന്നും പത്ത് ലിറ്റർ മദ്യവും പിടിച്ചെടുത്തു.
പരിശോധനയിൽ വയനാട് എക്സൈസ് ഇന്റലിജൻസ് പ്രവന്റിവ് ഓഫീസർ വി. രാജേഷ്, മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർമാരായ പി.ആർ. ജിനോഷ്, കെ. ജോണി, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ജി. പ്രിൻസ്, കെ. ഹാഷിം, കെ.എസ്. സനൂപ്, ഡ്രൈവർ കെ. സജീവ് എന്നിവർ പങ്കെടുത്തു.