News Portal

വിജയ് ബിജെപിക്ക് കൈ കൊടുക്കുമോ? സുപ്രധാന പ്രഖ്യാപനം വരുന്നു… യോഗം വിളിച്ച്‌ താരം

തമിഴ് സിനിമാ താരം വിജയ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ സംശയത്തോടെയാണ് പ്രധാന പാര്‍ട്ടികള്‍ നിരീക്ഷിക്കുന്നത്.

 

2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് വിജയുടെ പാര്‍ട്ടി അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയുടെ ടിവികെ പാര്‍ട്ടിയുടെ നിലപാട് എന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.

 

സേവന പ്രവര്‍ത്തനങ്ങൡ സജീവമായിരുന്ന വിജയുടെ ആരാധകരുടെ കൂട്ടായ്മയാണ് താരം പുതിയ രാഷ്ട്രീയ കക്ഷിയാക്കി മാറ്റിയത്. തമിഴക വെട്രിക് കഴകം (ടിവികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. ഫെബ്രുവരി 2ന് പാര്‍ട്ടി പ്രഖ്യാപിച്ച വിജയ് കഴിഞ്ഞ ദിവസം പേരില്‍ ചെറിയ മാറ്റം വരുത്താന്‍ തീരുമാനിച്ചു. ഭാഷാപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തമിഴക വെട്രി കഴകം എന്നത് തമിഴക വെട്രിക് കഴകം എന്നാക്കിയിരിക്കുന്നത്.

 

 

 

 

വിജയുടെ പാര്‍ട്ടിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് നടനും സംവിധായകനുമായ സമുദ്രകനി അറിയിച്ചു. വിജയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിജയ് നായകനായ ലിയോ എന്ന സിനിമയുടെ രണ്ടാംഭാഗം വരുന്നത് സംബന്ധിച്ച്‌ സംവിധായകന്‍ ലോകേഷ് കനകരാജ് സൂചിപ്പിച്ചതും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.