News Portal

ക്രിസ്‌മസ് ന്യൂ ഇയര്‍ ബമ്ബര്‍ ലോട്ടറി കളര്‍പ്രിന്റ് വിറ്റ് ഡിവൈഎഫ്‌ഐ നേതാവ്, ടിക്കറ്റെടുത്തവര്‍ക്ക് സമ്മാനമടിച്ചതോടെ കുടുങ്ങി

പുനലൂർ..ക്രിസ്മസ്, ന്യൂ ഇയർ ബമ്ബർ ലോട്ടറികളുടെ കളർ പകർപ്പെടുത്ത് വില്പന നടത്തിയെന്ന പരാതിയില്‍ ലോട്ടറി വില്പനക്കാരനായ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

 

ഡി.വൈ.എഫ്.ഐ പുനലൂർ നോർത്ത് കമ്മിറ്റി മുൻ സെക്രട്ടറിയും പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ വാളക്കോട് ടി.ബി ജംഗ്ഷൻ കുഴിയില്‍ വീട്ടില്‍ ബൈജു ഖാനാണ് (38) അറസ്റ്റിലായത്.

 

ടി.ബി ജംഗ്ഷനിലെ അല്‍ഫാന ലക്കി സെന്റർ വഴിയാണ് തട്ടിപ്പ് നടത്തിയത്. പകർപ്പെടുത്ത് വില്പന നടത്തിയ ചില ടിക്കറ്റുകള്‍ക്ക് സമ്മാനം ലഭിച്ചിരുന്നു. ഇതോടെ ഒറിജിനല്‍ ടിക്കറ്റ് നല്‍കിയ വില്പനക്കാരൻ സുഭാഷ് ചന്ദ്രബോസ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.