ഇന്ന് കേരളം മുഴുവൻ ചർച്ച ചെയ്യുന്ന പത്രമാധ്യമങ്ങൾ നിഷ്കരണം പിച്ചിച്ചീന്തുന്ന പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ ക്രൂരനായ സബ് ഇൻസ്പെക്ടർ.
ഈ ചർച്ചയിലേക്ക് നയിച്ച കാരണത്തെപ്പറ്റിയും പറയണമല്ലോ കഴിഞ്ഞദിവസം രാത്രിയിൽ പത്തനംതിട്ട ഹൈ ഡേ ബാറിന് മുൻവശം പത്തനംതിട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിനുവും സംഘവും നടത്തിയ നരനായാട്ടിനെ പറ്റിയാണ് ഇന്ന് കേരളം മുഴുവൻ ചർച്ച ചെയ്യുന്നത്
സംഭവം നടക്കുന്നത് രാത്രി 11 മണിക്ക് ശേഷം പകല് മുഴുവൻ വിശ്രമമില്ലാതെ പൊതുജനങ്ങളുടെ പരാതി കേൾക്കാനും അതിന് പരിഹാരം കണ്ടെത്താനും ഓടിനടന്ന് അല്പനേരം വിശ്രമിക്കുന്നതിനായി തൻറെ വിശ്രമമുറിയിൽ ഒന്ന് മയങ്ങാൻ കിടന്നപ്പോൾ ബാറുടമയുടെ ഫോൺകോൾ വരുന്നു ഫോൺ സന്ദേശത്തിൽ പറയുന്നത്
-പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ഹൈഡേ ബാറിൽ രാത്രി 11 മണിക്ക് ശേഷം (ബാർ അടച്ച സമയം) മദ്യം ആവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാർ ബാറിന്റെ ഗ്ലാസ്സുകൾ അടിച്ചു തകർക്കാൻ ശ്രമിക്കുന്നു ജീവനക്കാരെ അസഭ്യം പറയുന്നു . സ്ത്രീ ഉൾപ്പെടെ ബാറിന്റെ ഫ്രണ്ടിൽ നിൽപ്പുണ്ട്. പോലീസിന്റെ സഹായം ആവശ്യമാണ് എന്നതായിരുന്നു സന്ദേശം
ഇങ്ങനെ ഒരു പരാതി ലഭിച്ചു കഴിഞ്ഞാൽ എന്താണ് ഒരു പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചെയ്യേണ്ടത് ഉടനെ വരാം എന്നും മറുപടി നൽകി വേണമെങ്കിൽ അലസത കാണിച്ച് സമയം തള്ളിനീക്കാം എന്നാൽ ഇവിടെ എസ്ഐ ജിനു ഉടൻതന്നെ സ്റ്റേഷനിൽ വിളിച്ച് ജീപ്പ് വരാൻ പറഞ്ഞു അതിവേഗം സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാരെ കൂട്ടി സംഭവസ്ഥലത്തേക്ക് തിരിച്ചു
ബാറിന്റെ മുൻവശം ബഹളം ഉണ്ടാക്കിയ ആൾക്കാർ കുറച്ചുപേർ പോലീസിനെ വിളിച്ചിട്ടുണ്ട് എന്നറിഞ്ഞു സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു ഇനി പരാതിക്കാരി ഉൾപ്പെടെയുള്ള സംഘത്തിലേക്ക് വരാം* *കൊല്ലത്തു നിന്നും വിവാഹ പാർട്ടി കഴിഞ്ഞ് മടങ്ങി കൂട്ടത്തിൽ ഒരാളുടെ ബന്ധുവിനെ കാത്ത് വിശ്രമിക്കാനായി വാഹനത്തിന് സമീപം നിന്ന് എന്ന് അവകാശപ്പെടുന്ന പരാതിക്കാരിയും സംഘാംഗങ്ങളും എങ്ങനെയാണ് സിസിടിവി ദൃശ്യത്തിൽ കാണുന്ന ബാറിന് മുൻവശം കാറ്റുകൊള്ളാൻ രാത്രി 11 മണിക്ക് ശേഷം വന്നത് ഒരു സാധാരണ സ്ത്രീ ഭയപ്പെടുന്ന ഒരു സ്ഥലമാണ് അർദ്ധരാത്രി സമയങ്ങളിൽ ബാറു പോലുള്ള സ്ഥലങ്ങളുടെ സമീപം നിൽക്കുന്നത്. അപ്പോൾ ഇവരുടെ ഉദ്ദേശം എന്താണ്*
പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥിരം പ്രശ്നബാധിത മേഖലയായ പത്തനംതിട്ട പോലീസ് സ്റ്റേഷന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിരന്തരം തലവേദന സൃഷ്ടിക്കുന്ന മദ്യപന്മാരുടെയും ലഹരിക്കടിമകൾ ആയവരുടെയും പ്രധാന സങ്കേതങ്ങൾ ആയ കെഎസ്ആർടിസി ബസ്റ്റാൻഡ്, പ്രൈവറ്റ് ബസ്റ്റാന്റും ഇവയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന ബാറുകൾ. രാത്രി 11 മണിക്ക് ശേഷം മദ്യം വാങ്ങാൻ വന്ന ഒരു കൂട്ടം ചെറുപ്പക്കാർ ബാറ് തുറന്ന് മദ്യം നൽകുന്നതിന് വേണ്ടി ബാറിന്റെ ഗ്ലാസിൽ അടിച്ചു ബഹളം വയ്ക്കുന്നു എന്ന് പോലീസിന് ഫോൺ സന്ദേശം ലഭിച്ച സമയം ഒന്നു വിശ്രമിക്കാൻ കിടന്ന സബ് ഇൻസ്പെക്ടർ ജിനു ഉടൻതന്നെ സ്റ്റേഷനിൽ നിന്നും വണ്ടി വിളിച്ചുവരുത്തി സംഭവസ്ഥലത്തേക്ക് തിരിക്കുകയും രാത്രികാലത്ത് പോലീസ് ബീക്കൺ ലൈറ്റ് കണ്ടു കുറച്ചുപേർ രക്ഷപ്പെടുകയും. ബാറിനു മുന്നിൽ കാറ്റുകൊള്ളാൻ വന്ന യുവതിയും സംഘവും ദൂരക്കാഴ്ചയിൽ പോലീസിനെ കണ്ട് അവിടെ നിന്നും പതിയെ തങ്ങളുടെ വാഹനം കിടക്കുന്ന സ്ഥലത്തേക്ക് പോകാൻ ശ്രമിക്കുന്നത് പോലീസിൻറെ ശ്രദ്ധയിൽപ്പെടുകയും. ചെയ്തതിനാൽ ആ ഒരു സാഹചര്യത്തിൽ പോലീസ് സംഘം ലത്തി വീശുകയും ഭയപ്പെട്ട് ബാറിനു മുന്നിൽ കാറ്റുകൊള്ളാൻ വന്ന സ്ത്രീ റോഡിൽ വീണു പരിക്കു പറ്റുകയും. കൂടെ വന്ന ചെറുപ്പക്കാർക്ക് തല്ലു കൊള്ളുകയും ചെയ്തു. ഇതാണ് സത്യം*.*ഇതിൽ ബലിയാട് ആയത് അർദ്ധരാത്രിയിൽ പൊതുജനങ്ങൾക്കും അവരുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ വേണ്ടി അർദ്ധരാത്രി പോലും ഒന്ന് വിശ്രമിക്കാൻ സാധിക്കാതെ ഇറങ്ങിത്തിരിച്ച ഒരു സബ് ഇൻസ്പെക്ടറും , കൂടെ രണ്ടു പോലീസുകാരും*
*ഇനി പറയാനുള്ളത് പത്തനംതിട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായി ജീനു ചുമതല ഏൽക്കുന്നതിന് മുൻപുള്ള പത്തനംതിട്ട പോലീസ് സ്റ്റേഷന്റെയും പത്തനംതിട്ട ടൗണിന്റെയും അവസ്ഥയെപ്പറ്റിയാണ്* *പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഏറ്റവും കൂടുതൽ കൊടും ക്രിമിനലുകളായ വാറണ്ട് പ്രതികളെ അന്യസംസ്ഥാനങ്ങളിൽ നിന്നും അന്യ ജില്ലകളിൽ നിന്നും സ്വന്തം ജീവൻ പോലും നോക്കാതെ അവരുടെ വെളുത്ത വളങ്ങളിൽ നിന്നും അറസ്റ്റ് ചെയ്യുകയും, ഈയടുത്ത സമയത്ത് നടന്ന കേരളം നടുങ്ങിയ ദളിത് യുവതിയെ പീഡിപ്പിച്ച 64 പ്രതികളിൽ (മൂന്നുപേർ വിദേശത്ത് പോയി) പോലീസ് പിടിയിലായ 61 പ്രതികളിൽ ഭൂരിഭാഗം പ്രതികളെ പിടിച്ചതും ഈ സബ് ഇൻസ്പെക്ടർ ജിനുമാണ്. പത്തനംതിട്ട ടൗണിലും കെഎസ്ആർടിസി ബസ്റ്റാൻഡിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിലും ഇന്ന് ജനങ്ങൾക്ക് സുരക്ഷിതരായി സഞ്ചരിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതിൻറെ കാരണം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ ജിനു ഉണ്ടെന്നുള്ള ക്രിമിനലുകളുടെയും ലഹരി മാഫിയകളുടെയും ഉള്ളിലെ ഭയം ഒന്നുകൊണ്ട് മാത്രമാണ്* *ഈ വാർത്ത ഇത്രയും പൊലിപ്പിച്ച് എസ് ഐ ജിനുവിനെയും സംഘത്തെയും ഭീകരന്മാരാക്കിയതിന് പിന്നിലും ഈ മദ്യ മയക്കുമരുന്ന് മാഫിയയും കൊടും ക്രിമിനലുകൾ ആണെന്നും കാലം തെളിയിക്കും*