News Portal

രാത്രിയില്‍ യുവതിയുടെ വീട്ടിലെത്തിയതോടെ യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത് നഗ്നനാക്കി; കൊല്ലത്ത് നാലുപേര്‍ അറസ്റ്റില്‍

യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കൊല്ലം തെന്മലയില്‍ ആണ് സദാചാര ഗുണ്ടായിസം അരങ്ങേറിയത്.

ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ രാജീവ്, സുജിത്ത്, സിബിന്‍, അരുണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. നിഷാദും സുജിത്തും തമ്മില്‍ നാലുവര്‍ഷത്തോളമായി ഒരു സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടെയാണ് യുവാവിനെ അഞ്ചംഗസംഘം കെട്ടിയിട്ട് മര്‍ദിച്ചത്.

 

ഇടമണ്‍ ആനൂരിലുള്ള സ്ത്രീയുടെ വീട്ടില്‍ രാത്രി നിഷാദ് എത്തിയപ്പോള്‍ സുജിത്ത് സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടി വൈദ്യുതിത്തൂണില്‍ കെട്ടിയിടുകയും മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാരകായുധങ്ങളുമായുള്ള ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിസയിലാണ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.