News Portal

കോളേജ് അധ്യാപകന്‍ മുത്തശ്ശിയെ കഴുത്തു ഞെരിച്ചു കൊന്നു; 28കാരന്‍ കസ്റ്റഡിയില്‍

വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ അധ്യാപകന്‍ മുത്തശ്ശിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. സുല്‍ത്താന്‍ ബത്തേരിയിലെ ചീരാലിലാണ് സംഭവം

 

കോളേജ് അധ്യാപകനായ രാഹുല്‍രാജ് (28) ആണ് ചീരാല്‍ വരിക്കെരി സ്വദേശിയായ മുത്തശ്ശി കമലാക്ഷിയെ കൊലപ്പെടുത്തിയത്.

 

10 30 ഓടെ വീട്ടില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ശല്യം ചെയ്തുവെന്ന് പറഞ്ഞു തോർത്തു ഉപയോഗിച്ച്‌ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. അബോധാവസ്ഥയില്‍ കമലാക്ഷിയെ കണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കമലാക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

പ്രതിയെ നൂല്‍പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. നീലഗിരി കോളേജിലെ അധ്യാപകനാണ് രാഹുല്‍രാജ്. രാഹുല്‍ രാജിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കള്‍ അറിയിച്ചു.