News Portal

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 16കാരി ഗര്‍ഭിണി; പീഡനക്കേസില്‍ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും പിടിയില്‍

കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ സിപിഎം പ്രാദേശിക നേതാവടക്കം രണ്ടു പേര്‍ അറസ്റ്റില്‍.
കാസര്‍കോട് അമ്ബലത്തറയിലാണ് പോക്സോ കേസില്‍ സിപിഎം പ്രാദേശിക നേതാവ് എംവി തമ്ബാൻ (55), ഇയാളുടെ സുഹൃത്ത് സജി (51) എന്നിവര്‍ അറസ്റ്റിലായത്.

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് 16കാരിയ ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ എം വി തമ്ബാനും, സുഹൃത്ത് സജിയും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം സജിയും ഉണ്ടായിരുന്നു. കുട്ടി ഗര്‍ഭിണിയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും സജി ഇക്കാര്യം മാതാപിതാക്കളില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു.പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയില്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. 16വയസായിട്ടേയുള്ളുവെന്ന് കുട്ടി പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.