News Portal

എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പൊലീസ് പിടികൂടി.

എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പൊലീസ് പിടികൂടി. തൃശൂർ മുകുന്ദപുരം അരിപ്പാലം വെളിപ്പറമ്ബ് വീട്ടില്‍ ആൻറണി നെല്‍വിൻ (28), ഇരിങ്ങാലക്കുട ഇടതിരിത്തി മാങ്കാട്ടില്‍ വീട്ടില്‍ എം.യു.അമീഷ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് വില്‍പനക്ക് സൂക്ഷിച്ച 0.74 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

കുന്നുംപുറം അമൃത ഹോസ്പിറ്റല്‍ റോഡിലുള്ള ലോഡ്ജ് മുറിയില്‍ താമസിക്കുകയായിരുന്നു ഇവർ. ഇരുവരും ചേർന്ന് മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനല്ലൂർ പൊലീസും സംയുക്തമായി നടത്തിയ അരിശോഷണയിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.