അമ്മയുടെ കണ്മുന്നില്നിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.
കൊല്ലം മുളവന ബിജുഭവനില്‍ ബി.എസ്. സിദ്ധാർഥിനെയാണ് (ശ്രീക്കുട്ടൻ-22) പോക്സോ നിയമപ്രകാരം അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് അറസ്റ്റ്. മാർച്ച് 28ന് വൈകീട്ടാണ് സംഭവം നടന്നത്.
പെണ്‍കുട്ടി അമ്മയോടൊപ്പം അടൂർ പാർഥസാരഥി ക്ഷേത്രം ജങ്ഷനു സമീപത്തുകൂടി നടന്നുവരുമ്ബോള്‍ അടുത്തെത്തിയ യുവാവ് ബൈക്കില്‍ പെണ്‍കുട്ടിയെ കയറ്റി കടന്നുകളയുകയായിരുന്നു. ഇരുവരും നേരത്തേ പരിചയക്കാരായിരുന്നുവെന്നും പറയുന്നു. സുഹൃത്തിന്റെ വീട്ടിലേക്കാണ് ഇവർ പോയത്.
പെണ്‍കുട്ടിക്ക് 22 വയസ്സുണ്ടെന്ന് സുഹൃത്തിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടൂർ ഡിവൈ.എസ്.പി ആർ. ജയരാജിന്റെ നിർദേശാനുസരണം അടൂർ എസ്.എച്ച്.ഒ ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.