News Portal

ശാരീരികബന്ധം നിരസിച്ചതില്‍ വൈരാഗ്യം; കൊച്ചിയിൽ ജീവനക്കാരിയെ ആക്രമിച്ച സ്പാ ഉടമ അജീഷ് അറസ്റ്റില്‍

 

കൊച്ചി : കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ കൊച്ചിയിൽ ശാരീരിക ബന്ധപ്പെടൽ ആവശ്യം നിരസിച്ച ജീവനക്കാരിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ സ്പാ ഉടമ അജീഷ് അറസ്റ്റിൽ. കടവന്ത്രയിലെ ലില്ലിപ്പുട്ട് സ്പാ ഉടമ അജീഷ് ആണ് അറസ്റ്റിലായത്. ലൈംഗിക ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

ശനിയാഴ്ച രാത്രിയാണ് സംഭവം. യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ബിയര്‍ കുപ്പി കൊണ്ട് തലയ്ക്ക് അടിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. ആക്രമണത്തിൽ നിന്ന് രക്ഷതേടി യുവതി ഇറങ്ങി ഓടുകയായിരുന്നു.

പിന്തുടര്‍ന്നെത്തിയ പ്രതി അജീഷ് കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.പിടിയിലായ അജീഷ് കൊച്ചിയിലെ വിവിധ സ്റ്റേഷനുകളില്‍ ലഹരിമരുന്ന്, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.