News Portal

ഹോം സ്റ്റേയില്‍ ജീവനൊടുക്കിയത് അസി.പ്രഫസറും ഭര്‍ത്താവും കുട്ടിയും

 

ബെംഗളൂരു . കര്‍ണാടകയിലെ ഹോം സ്റ്റേയില്‍ മലയാളി ദമ്പതികളേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവല്ല മാര്‍ത്തോമ കോളേജിലെ അസി.പ്രഫസറെയും ഭര്‍ത്താവിനെയും കുട്ടിയെയുമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോലീസ് ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തി.

 

മടിക്കേരിക്ക് സമീപം കഗോഡ്ലുവിലെ ഹോം സ്റ്റേയിലാണ് ദുരന്തം. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ ഹോം സ്റ്റേയില്‍ കണ്ടെത്തിയത്. സാമ്പത്തികപ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു. വിനോദ് കൊല്ലത്ത് ബിസിനസ് നടത്തിവരികയായിരുന്നു