മോട്ടോര്‍ ബൈക്കുകളുടെ ലോകത്തെ ക്ലാസിക് പേരുകളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield). ഈ കമ്പനി 1990കളില്‍ നിര്‍മ്മിച്ച ഡീസന് എന്ജിന് ബൈക്കായ റോയല്‍ എന്‍ഫീല്‍ഡ് ടോറസ് ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു.
ഒരുകാലത്ത് പെട്രോളില്‍ മാത്രം ഓടിയിരുന്ന ഇരുചക്രവാഹനങ്ങളുള്ള ഒരു രാജ്യത്തേക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ടോറസ് കടന്നുവന്നത്.
സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍, ബുള്ളറ്റ് ഡീസല്‍ മാതൃകയിലാണ് ഈ ബൈക്ക് എത്തിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ അതിര്‍ത്തി പട്രോളിംഗ് ആവശ്യങ്ങള്‍ക്കായാണ് ഇവ ആദ്യം രൂപകല്‍പ്പന ചെയ്തത്. എന്നാല്‍ പിന്നീട് ഇവ എല്ലാവരിലേക്കും എത്തി പുതിയ ട്രെന്‍ഡുണ്ടാക്കി. 1990കളില്‍ മാര്‍ക്കറ്റില്‍ ചെറിയ മത്സരം നേരിടേണ്ടി വന്നെങ്കിലും തന്റെ പദവി കോട്ടം തട്ടാതെ നിലനിര്‍ത്താന്‍ റോയല്‍ എന്‍ഫീല്‍ഡിനായി.
അങ്ങനെയിരിക്കെയാണ് 1993ല്‍ കമ്പനി ഡീസല്‍ എന്ജിന് ആയ റോയല്‍ എന്‍ഫീല്‍ഡ് ടോറസ് ബൈക്കുകള്‍ നിരത്തിലിറക്കിയത്. 325 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണിത്. 6.5 എച്ച്പി പവറും 15 എന്‍എം പീക്ക് ഫോഴ്സും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ബൈക്കാണിത്. കൂടാതെ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയും ഇതിനുണ്ട്. 80 കിലോമീറ്റര്‍ ആണ് ഇതിന്റെ ഇന്ധനക്ഷമത.
ഇത്രയും സവിശേഷതകളുണ്ടായിട്ടും അധികം നാള് നിരത്തുകളിലോടാന്‍ ഈ ബൈക്കുകള്‍ക്ക് കഴിഞ്ഞില്ല. ചില വെല്ലുവിളികളും ഈ ബൈക്കുകള്‍ നേരിട്ടിരുന്നു. ഡീസല്‍ ആയിരുന്നു അക്കാലത്ത് കൂടുതല്‍ ലാഭകരം. എന്നാല്‍ മലീനികരണം സംബന്ധിച്ച സര്‍ക്കാര്‍ മാനദണ്ഡം പാലിക്കാന്‍ ടോറസ് ബൈക്കുകള്‍ക്ക് സാധിച്ചില്ല. ഡീസല്‍ എന്‍ജിനുകളുടെ ശാപമാണ് കറുത്ത നിറത്തിലുള്ള പുക. ഇത് ടോറസ് ബൈക്കുകള്‍ക്കും ഒരു വെല്ലുവിളിയായി. കൂടാതെ ഡീസല്‍ എന്ജിന് ഫ്യൂവല്‍ ഇന്‍ജെക്ടറിനെ കൂടുതല്‍ ആശ്രയിക്കുന്നതും ചെലവ് കൂടാന്‍ കാരണമായി. പതിവായുള്ള സര്‍വ്വീസിംഗും, അറ്റകുറ്റപ്പണിയും ബൈക്കിന്റെ പ്രധാന വെല്ലുവിളികളിലൊന്നായിരുന്നു.
2000 ആയപ്പോഴേക്കും ടോറസ് ബൈക്കുകളുടെ ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് തീരുമാനിച്ചു. അക്കാലത്ത് വെറും 65000 രൂപയായിരുന്നു ഈ ബൈക്കിന്റെ വില. എന്നാല്‍ ഡീസല്‍ എന്‍ജിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മലിനീകരണവും നിയന്ത്രിക്കാന്‍ കഴിയാതായതോടെ കൃത്യമായ വിപണി വിഹിതം പിടിച്ചെടുക്കാന്‍ ടോറസ് ബൈക്കുകള്‍ക്ക് ആയില്ല.
Summary: How come Royal Enfield diesel bikes disappeared from roads quite unexpectedly