News Portal

വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഏറ്റെടുത്ത് കിംസ് ഹോസ്പിറ്റല്‍സ്

കൊല്ലം,  ആരോഗ്യ മേഖലയിലെ രാജ്യത്തെ പ്രമുഖ ഗ്രൂപ്പായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രവര്‍ത്തന, മേല്‍നോട്ട ചുമതലകള്‍ ഏറ്റെടുത്തു.

 

350 ബെഡുകളുളള വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കൂടുതല്‍ ആധുനിക സജ്ജീകരണങ്ങളോടെ സംസ്ഥാനത്തെ മികച്ച ആശുപത്രികളില്‍ ഒന്നാക്കി ഉയര്‍ത്താനുളള തയ്യാറെടുപ്പിലാണ് കിംസ്. സ്‌പെഷ്യാലിറ്റി, ട്രോമ കാര്‍ഡിയാക് തുടങ്ങി എല്ലാ ഡിപ്പാര്‍ട്‌മെന്റുകളും ആധുനികവത്കരിക്കുന്നതിനൊപ്പം ലിവര്‍,കിഡ്‌നി ട്രാന്‍സ്പ്ലാന്റ്, ഓങ്കോളജി തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളും ആരംഭിക്കും.

 

കിംസ് കേരള ക്ലസ്റ്റര്‍ സിഇഒയും ഡയറക്ടറുമായ ഫര്‍ഹാന്‍ യാസിന്‍, സിഎഫ്‌ഒ അര്‍ജുന്‍ വിജയകുമാര്‍, വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി, ട്രസ്റ്റിമാരായ സുബൈദ, സിനിമോള്‍, സിനോജ്, മുഹമ്മദ് ഷാ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നാല് മാസത്തിനുളളില്‍ കിംസ് ഗ്രൂപ്പ് നടത്തുന്ന മൂന്നാമത്തെ ഏറ്റെടുക്കലാണിത്.