News Portal

മദ്യപാനത്തിന് ഇടയിലെ തര്‍ക്കം; കാസര്‍കോട് കൂട്ടുകാരന്റെ കുത്തേറ്റ് യുവാവ് മരിച്ചു,

കാസർകോട് ചിറ്റാരിക്കാലില്‍ സുഹൃത്ത് യുവാവിനെ കുത്തിക്കൊന്നു. ജോണ്‍ എന്ന റെജിയുടെ കുത്തേറ്റ് മൗക്കോട് സ്വദേശി കെവി പ്രദീപ് കുമാർ (41)ആണ് മരിച്ചത്.

 

സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് ഇടയിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രദീപ് കുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുികാ‍‍ർക്ക് വിട്ടുനല്‍കും.