News Portal

വിവാഹ മധ്യസ്ഥയ്ക്ക് പോയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരണം കൊലപാതകമോ?

മധ്യസ്ഥ ചർച്ച : ആക്രമണത്തിൽ ഒരു മരണം

 

വിവാഹ മധ്യസ്ഥ ചർച്ച അക്രമാസക്തമായി വധുവിന്റെ ബന്ധുക്കളുടെ ആക്രമണത്തിൽ ജമാഅത്ത് പ്രസിഡന്റും, തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ

മണ്ണേൽ സലിം മരിച്ചു. കരുനാഗപ്പള്ളി പോലീസ് കൊലപാതകത്തിന് കേസ്സെടുത്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്.

പാലോലിക്കുളങ്ങര മുസ്ലീം ജമാഅത്തിൽപ്പെട്ട ഷമീറും, കോയിവിള മുസ്ലീം ജമാ അത്തിൽ പ്പെട്ട സുൽഫത്തും തമ്മിലുള്ള ദാമ്പത്യ ജീവിത പ്രശ്നങ്ങൾ മധ്യസ്ഥ ചർച്ചയിൽ പരിഹരിക്കാൻ ഇരു കൂട്ടരുടെയും ബന്ധുക്കൾ പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ െവെകിട്ട് 4 മണിക്ക് ഒത്തുകൂടി.

തുടർന്ന് ചർച്ച മുന്നോട്ട് പോകവേ വധുവിന്റെ ബന്ധുക്കൾ നിരവധി പേർ ചർച്ച നടക്കുന്ന ഓഫീസിലേക്ക് എത്തി.

തുടർന്ന് 5.30 ഓടെഅക്രമത്തിലേക്ക് വഴിമാറി

വധുവിന്റെ ബന്ധുക്കൾ ഒരു പ്രകോപനവുമില്ലാതെ സലിം മണ്ണേലിനെ മർദ്ദിക്കുകയായിരുന്നു.

മൃതദേഹം വലിയത്ത് ആശുപത്രി മോർച്ചറിയിൽ . സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു

സംഭവം അറിഞ്ഞ് നിരവധി പേരാണ്

പാലോലി ക്കുളങ്ങര മുസ്ലീം ജമാ അത്ത് അങ്കണത്തിലും ആശുപത്രിയിലും എത്തിയത് :

തൊടിയൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും കന്നി പോരാട്ടത്തിൽ തന്നെ വിജയം വരിച്ചു. വൈസ് പ്രസിഡന്റുമായി .

ഏറെക്കാലം പാലോലി ക്കുളങ്ങര മുസ്ലീം ജമാഅത്ത് പ്രസിഡന്റ് ആണ്.

ജമാ അത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു