സത്യം വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പ്രസംഗിച്ചതിന്റെ ശബ്ദരേഖ സർക്കാരിന് നാണക്കേടായതോടെയാണ് ഈ നടപടി ഓടിയെത്തുന്നത്. പറഞ്ഞത് സത്യമാണെങ്കിലും സത്യത്തിന്റെ മുഖം വികൃതമാണെന്ന് ഇതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വ്യക്തമായി മനസിലായിക്കാണണം. ഈ സാഹചര്യത്തിൽ വലിയ വിവാദം ഉണ്ടായി. അദ്ധ്യാപകരുമായി ബന്ധപ്പെട്ട ശിൽപ്പശാലയിലായിരുന്നു ഈ പ്രസംഗം. ഈ ഓഡിയോ എങ്ങനെ പുറത്തു വന്നുവെന്നതും സർക്കാർ അന്വേഷിക്കും. ഇത് ചോർത്തിയ വ്യക്തിയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്