News Portal

‘വികസിത് ഭാരത് സങ്കല്‍പ് യാത്ര’ സംഘടിപ്പിച്ച് കേന്ദ്രം: പ്രധാനമന്ത്രിയുടെ ആഹ്വാനം ഇങ്ങനെ



ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതികളെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍  വികസിത് ഭാരത് സങ്കല്‍പ് യാത്ര  സംഘടിപ്പിക്കുന്നു. യാത്രയില്‍ എല്ലാ കേന്ദ്രമന്ത്രിമാരും സജീവമായി പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

Read Also: ഗൂഗിൾ കലണ്ടർ ആപ്പ് ഈ സ്മാർട്ട്ഫോണുകളിൽ നിന്ന് നീക്കം ചെയ്യുന്നു, കാരണം ഇത്

‘വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേയ്ക്കുള്ള വഴികളിലൊന്നാണ് കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികളെ പരിചയപ്പെടുത്തുക എന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പദ്ധതികള്‍ എങ്ങനെയാണ് രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി ബോദ്ധ്യപ്പെടുത്തി കൊടുക്കണം’, കേന്ദ്രമന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

2.55 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും നഗരപ്രദേശങ്ങളിലെ 18,000-ത്തോളം സ്ഥലങ്ങളിലും വാഹനങ്ങള്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പരസ്യപ്പെടുത്തും. ഐഇസി (ഇന്‍ഫര്‍മേഷന്‍, എഡ്യുക്കേഷന്‍, കമ്മ്യൂണിക്കേഷന്‍) വാനുകള്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളായ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, ഗ്രാമീണ ഭവന പദ്ധതി, ഉജ്ജ്വല സ്‌കീം, പിഎം സ്വാനിധി യോജന എന്നിങ്ങനെയുള്ള പദ്ധതികളെ പരിചയപ്പെടുത്തും. യാത്രയുടെ ഭാഗമായി, രാജ്യത്തെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള 2.55 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും ക്ലസ്റ്ററുകളിലും 2,500-ലധികം മൊബൈല്‍ പെര്‍ഫോമിംഗ് വാനുകളും 200-ലധികം മൊബൈല്‍ തിയറ്റര്‍ വാനുകളും സര്‍വീസ് നടത്തും.