News Portal

രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ റവ


റവയോട് പൊതുവെ ആളുകള്‍ക്കത്ര മമതയില്ലെങ്കിലും റവ നിസാരക്കാരനല്ല. പല ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് റവ. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ശരീരത്തിന് ഗുണകരമായ റവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം.

പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ് റവ. ഇതില്‍ ഗ്ലൈസമിക് ഇന്‍ഡെക്സ് തീരെ കുറവാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ ഇതിനു സാധിയ്ക്കും.

റവ വിശപ്പു കുറയ്ക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. അതുകൊണ്ടു തന്നെ അമിതഭക്ഷണം ഒഴിവാക്കി തടി കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കുന്നു.

ഇതില്‍ ധാരാളം പോഷകങ്ങള്‍, അതായത്, ഫൈബര്‍, വൈറ്റമിന്‍ ബി കോംപ്ലക്സ്, ഇ തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്.

ഹൃദയം, കിഡ്നി എന്നിവയുടെ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ റവ നല്ലതാണ്. ഇതിലെ മഗ്നീഷ്യം മസിലുകള്‍, എല്ല്, നാഡി എന്നിവയുടെ പ്രവര്‍ത്തനത്തിന് സഹായിക്കും. സിങ്ക് ശരീരത്തിന് പ്രതിരോധശേഷി നല്‍കും.

അയേണ്‍ സമ്പുഷ്ടമാണ് റവ. ഒരു കപ്പ് റവയില്‍ ദിവസവും വേണ്ട അയേണിന്റെ 8 ശതമാനം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ തടയാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് റവ. ഇതില്‍ ട്രാന്‍സ്ഫാറ്റി ആസിഡ്, സാച്വറേറ്റഡ് ഫാറ്റുകള്‍ എന്നിവ തീരെ അടങ്ങിയിട്ടില്ല.