News Portal

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുപ്പതിയിലെത്തും, നാളെ തിരുപ്പതി ഭഗവാനെ സന്ദര്‍ശിക്കും, സുരക്ഷ ശക്തമാക്കി


ഹൈദരാബാദ്: രണ്ട് ദിവസത്തെ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് തിരുമലയിലെത്തും. ഹൈദരാബാദില്‍ നിന്ന് വൈകിട്ട് 6.50ന് തിരുപ്പതി വിമാനത്താവളത്തിലെത്തി ക്ഷേത്രനഗരത്തിലേക്ക് പോകുന്ന പ്രധാനമന്ത്രി രാത്രി അവിടെ തങ്ങും. നവംബര്‍ 27 തിങ്കളാഴ്ച രാവിലെ 8 മണിക്ക് അദ്ദേഹം ക്ഷേത്രത്തില്‍
ദര്‍ശനം നടത്തും. ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഗസ്റ്റ് ഹൗസിലേക്ക് മടങ്ങും. രാവിലെ തിരുപ്പതി വിമാനത്താവളത്തിലെത്തി സെക്കന്തരാബാദിലേക്കുള്ള യാത്ര തുടരും.

പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഞായറാഴ്ച വൈകീട്ട് തിരുപ്പതി വിമാനത്താവളത്തില്‍ എത്തും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുപ്പതി ജില്ലാ പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അധിക സുരക്ഷാ സേനയുടെ സേവനവും തയ്യാറാക്കിയിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുപ്പതി സന്ദര്‍ശനം കണക്കിലെടുത്ത് ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറി കെ എസ് ജവഹര്‍ റെഡ്ഡി  ക്രമീകരണങ്ങള്‍ വിലയിരുത്തി.