News Portal

‘അടുത്തത് ‌മുങ്ങിക്കപ്പൽ‌ ആണോ?’: പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ്



ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പരിഹാസവുമായി നടൻ പ്രകാശ് രാജ് രംഗത്ത്. പ്രധാനമന്ത്രി തേജസ് യുദ്ധവിമാനത്തിൽ യാത്ര നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ‘ഇനി അടുത്തത് എന്താണ്, മുങ്ങിക്കപ്പൽ ആണോ?’ എന്നായിരുന്നു താരത്തിന്റെ പരിഹാസം.

ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റപ്പോഴും പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ഫൈനലിൽ ഇന്ത്യയുടെ ജയം ആഘോഷിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടിക്ക് പദ്ധതിയിട്ടിരുന്നു എന്നും എന്നാൽ, അത് പാളിയെന്നും കോൺ​ഗ്രസ് അനുകൂല എക്‌സ് അക്കൗണ്ടിൽ വന്ന ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പരി​ഹാസം. പ്രധാന നടന്റെ തിരക്കഥ പാളിയിരിക്കുന്നു എന്നും ഇനിയും ഇതുപോലെ അവസരങ്ങൾ വരുമെന്നും ആണ് കുറിപ്പ് പങ്കുവെച്ചു കൊണ്ട് പ്രകാശ് രാജ് പറഞ്ഞത്.

കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍: പങ്കെടുത്തത് യുഡിഎഫിന്റെ ബഹിഷ്‌കരണ നിര്‍ദ്ദേശം തള്ളി

നേരത്തെ, തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജുവലേഴ്സ് ഉൾപ്പെട്ട 100 കോടിയുടെ നിക്ഷേപക തട്ടിപ്പിൽ പ്രകാശ് രാജിന് ഇഡി നോട്ടീസ് അയച്ചിരുന്നു. ഈ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്. അടുത്തയാഴ്ച ചെന്നൈയിലെ ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് പ്രകാശ് രാജിനു നിർദ്ദേശം നൽകിയിരിക്കുന്നത്.