News Portal

കണ്ടല ബാങ്ക് തട്ടിപ്പ് കേസ് പ്രതി ഭാസുരാംഗന് ഹൃദയാഘാതമെന്ന് ഡോക്ടർമാർ: ഐസിയുവിൽ തുടരും


കൊച്ചി: കണ്ടല ബാങ്ക് തട്ടിപ്പ് കേസ് പ്രതി ഭാസുരാംഗന് ജയിലിൽ വെച്ചുണ്ടായത് ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ. ഭാസുരാംഗൻ ഐസിയുവിൽ തന്നെ ചികിത്സയിൽ തുടരും. കേസിൽ അഞ്ചാം തീയതി വരെ റിമാൻഡിലായിരുന്ന ഭാസുരാംഗന്‍റെ ആരോഗ്യനില എറണാകുളം ജയിലില്‍ വെച്ച് മോശമാവുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ഭാസുരാംഗനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാസുരാംഗന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. ആവശ്യമെങ്കിൽ ചികിത്സ ഉറപ്പാക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.