News Portal

ചാലിയാറിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ


മലപ്പുറം: ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാളം തോട് കോളനിയിലെ അമ്പലപ്പറമ്പിൽ അനൂപാണ്(31) മരിച്ചത്.

മലപ്പുറം ചാലിയാറിൽ ആണ് സംഭവം. കുറവൻ പുഴയുടെ തീരത്തെ മരകൊമ്പിൽ തൂങ്ങിയ നിലയിലാണ് അനൂപിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.