മുംബൈ: ഡീസൽ മോഷ്ടിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. മുംബൈ പൊലീസ് ആണ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്.
സെവ്രി ജെട്ടി മേഖലയിലാണ് സംഭവം. ഏകദേശം 19 ലക്ഷം രൂപ വിലമതിക്കുന്ന ഡീസൽ ബോട്ടിലാണ് ഇവർ കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡ് ആണ് പരിശോധന നടത്തിയത്.
ബോട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തുവരികയാണ്.