News Portal

റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട, യുവാക്കള്‍ പിടിയില്‍



 

പാലക്കാട്: പാലക്കാട് വന്‍ കഞ്ചാവ് വേട്ട. ടൗണ്‍ നോര്‍ത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. 13.528 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ട്രെയിന്‍ മാര്‍ഗത്തിലൂടെ ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന ലഹരി കടത്ത് തടയുന്നതിന് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Read Also: കോൺഗ്രസ് സർക്കാരിന് പ്രീണന രാഷ്ട്രീയം: കോൺഗ്രസ് സനാതന ധർമ്മം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെണ് പ്രധാനമന്ത്രി

ശശികാന്ത്ഭിര്‍, നരേന്ദ്രമാലി, ശുഭന്‍മാലി എന്നിവരാണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളായ പ്രതികള്‍ കേരളത്തിലേക്ക് എത്തിച്ച കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും ആര്‍ക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്നതിന് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു.