News Portal

പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുട്ടിയും മരിച്ചു


റോഡിലേക്ക് പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു. ബെംഗളൂരു വൈറ്റ് ഫീല്‍ഡിന് സമീപം ഹോപ്ഫാമിലെ നടപ്പാതയിലേക്ക് പൊട്ടിവീണ വൈദ്യുതലൈനില്‍ നിന്നാണ് ഷോക്കേറ്റത്. കാടുഗോഡി എകെജി കോളിനിയില‍െ താമസക്കാരിയായ തമിഴ്നാട് സ്വദേശി സൗന്ദര്യയും (23) ഒമ്പത് മാസം പ്രായമുള്ള മകള്‍ സുവിക്ഷയുമാണ് മരിച്ചത്. ഇന്നലെ രാവിലെ സ്വദേശമായ കടലൂരില്‍ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. ഷോക്കേറ്റ സൗന്ദര്യയും ഒക്കത്തിരുന്ന മകളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗും മൊബൈല്‍ ഫോണും കണ്ട വഴിയാത്രക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.

ഹോപ്ഫാമിലെ നടപ്പാതയിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ ) ചിതറി കിടക്കുന്നതിനാൽ, ഇതിനിടയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പി യുവതി ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്ന് പോലീസ് പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ അനാസ്ഥ മൂലമാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് ഒട്ടേറെ സന്നദ്ധ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും രംഗത്തുവന്നു.

വിശാഖപട്ടണം തുറമുഖത്ത് 25 ഓളം ബോട്ടുകൾക്ക് തീപിടിച്ചു; 40 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

സംഭവത്തിൽ ഇടപെട്ട കര്‍ണാടക ഊർജമന്ത്രി കെ.ജെ.ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. ഗുരുതരവീഴ്ച വരുത്തിയതിന് ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, ലൈൻമാൻ എന്നിവരെ സസ്പെൻഡ് ചെയ്തു. യുവതിയുടെയും കുഞ്ഞിന്‍റെയും മരണത്തില്‍ കേസെടുത്ത കാഡുഗോഡി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.