News Portal

ഇന്ത്യ ലോകകപ്പ് നേടിയാല്‍ അഞ്ചു ദിവസം സൗജന്യ യാത്ര: വാഗ്ദാനവുമായി ഓട്ടോ ഡ്രൈവര്‍


ചണ്ഡിഗഢ്: നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ വിജയിച്ച് ലോകകപ്പ് സ്വാന്തമാക്കിയാൽ അഞ്ചു ദിവസം സൗജന്യ യാത്രയെന്ന വാഗ്ദാനവുമായി ഓട്ടോ ഡ്രൈവര്‍. ചണ്ഡീഗഢ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അനില്‍ കുമാര്‍ ആണ് ഈ വാഗ്ദാനവുമായി മുന്നോട്ടു വന്നിട്ടുള്ളത്.

read also: ലഹരി വേട്ട: പ്രതിയ്ക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

‘ലോകകപ്പില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ വിജയിക്കും. ഇന്ത്യ കപ്പു നേടിയാല്‍ അഞ്ചു ദിവസം ജനങ്ങള്‍ക്ക് സൗജന്യ യാത്ര നല്‍കും’ അനില്‍കുമാര്‍ പറഞ്ഞു.